കർണാടകയിലെ സ്വകാര്യ എൻജിനീയറിങ് കോളജുകളിൽ വരുന്ന അധ്യയനവർഷം മുതൽ ഫീസ് കൂട്ടാൻ കർണാടക സർക്കാർ അനുമതി നൽകി. 7.5% വരെ ഫീസ് കൂട്ടാനാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ സർക്കാർ എൻജിനീയറിങ് കോളജുകളിൽ ഇക്കുറി ഫീസ് വർധനയുണ്ടാവില്ല.
സ്വകാര്യ കോളജുകളിലെ സർക്കാർ കോട്ടയിലെ സിഇടി സീറ്റുകൾക്ക്അടുത്ത അധ്യയന വർഷം മുതൽ 87,935 രൂപയാകും പ്രതിവർഷ ഫീസ്. സ്വകാര്യ സീറ്റുകളിൽ ടൈപ്പ്-1 കോളജുകളിൽ 2,15,000 രൂപ, ടൈപ്പ്-2ൽ 3,02,182 രൂപ എന്നിങ്ങനെയും ഫീസ് ഉയരും.