കേരള സമാജം ദൂരവാണി നഗർ (രജി.) സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ സംവാദം ഏപ്രിൽ 26ന് രാവിലെ 10 മണി മുതൽ വിജിനപുര ജൂബിലി സ്കൂളിൽ നടക്കും. ‘എൻ.എസ്.മാധവൻ കഥകളിലെ മാനവികത’ എന്ന വിഷയത്തിൽ ചെറുകഥാകൃത്ത് എൻ.രാജൻ സംസാരിക്കും. ബാംഗ്ലൂരിലെ എഴുത്തുകാരും, വായനക്കാരും, സാംസ്കാരിക പ്രവർത്തകരും സംവാദത്തിൽ പങ്കെടുക്കും.
കഥ വായനയും കവിത ചൊല്ലലും പരിപാടിയുടെ ഭാഗമായിരിക്കും. സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അദ്ധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 9008273313.