യുവ സംഗീതജ്ഞൻ ഏലിയാസ് എൽദോസ് മരിച്ച നിലയിൽ. താമസ സ്ഥലത്താണ് എൽദോസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡിലെ മ്യൂസിക് ബാന്‍ഡ് ട്രൂപ്പിനെ നയിച്ചിരുന്നത്  ഏലിയാസ് ആയിരുന്നു. 

ഒന്നര വയസ്സില്‍ മദര്‍ ആന്‍ഡ് ചൈല്‍ഡില്‍ എത്തിയ ഏലിയാസിനെ ഡയറക്ടര്‍ ജോഷി മാത്യു ഓടയ്ക്കലാണ് പഠനത്തിനൊപ്പം സംഗീത ലോകത്തേക്ക് കൈപ്പിടിച്ച് ഉയര്‍ത്തിയത്.

ഗോവയില്‍ സംഗീത പരിപാടി കഴിഞ്ഞ് എട്ടിന് രാത്രി ഏലിയാസ് മദര്‍ ആന്‍ഡ് ചൈല്‍ഡില്‍ മടങ്ങിയെത്തിയിരുന്നു. ഉപകരണ സംഗീതത്തിലെ വിസ്മയമായിരുന്നു ഏലിയാസ്.

Related Posts