കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരി ഫ്ലാറ്റിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് പരിക്ക്. ബംഗളൂരുവിലെ നായന്ദഹള്ളിയിൽ ഫ്ലാറ്റിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പ്രധാന വാതിലിലൂടെ പുറത്തിറങ്ങി വരാന്തയിലെത്തി. വരാന്തയിൽ ഉണ്ടായിരുന്ന കസേരയിൽ കയറിയ കുഞ്ഞ് ഗ്രില്ലിലൂടെ പുറത്തേ റോഡിലേയ്ക്ക് തെന്നി വീഴുകയായിരുന്നു.
ഉടൻ തന്നെ സമീപവാസികൾ അടുക്കളയിൽ ജോലിയിലായിരുന്ന കുഞ്ഞിന്റെ മാതാവിനെ വിവരം അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.