കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. ഇന്നു പുലർച്ചെയോടെ നോയിഡയിലായിരുന്നു അന്ത്യം.
1978ൽ മീററ്റ് ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച് ലോകസഭയിലെത്തി. ആദ്യം ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായി. രാജീവ് ഗാന്ധി മന്ത്രിസഭയിലും നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്നു. കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണ് മൊഹ്സിന കിദ്വായി. ഉത്തർപ്രദേശിൽ നിന്നുള്ള നേതാവാണ്. ഇവിടെ നിരവധി തവണ എംഎൽഎയും മന്ത്രിയുമായിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.