ഇ​റാ​നി​ലെ പ്ര​ധാ​ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ആ​ക്ര​മണം.

മ​ഷാ​ദി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ത​ബ്രി​സ്-​ടെ​ഹ്‌​റാ​ൻ പാ​ത​യി​ലെ ഹൈ​വേ പാ​ലം, കാ​ഷാ​നി​ലെ റെ​യി​ൽ​വേ പാ​ലം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മി​സൈ​ലു​ക​ൾ പ​തി​ച്ച​ത്. സ​ഞ്ജാ​ൻ പ്ര​വി​ശ്യ​യി​ലെ ഒ​രു റെ​യി​ൽ​വേ പാ​ല​വും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക​ർ​ക്ക​പ്പെ​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​റാ​നി​യ​ൻ ജ​ന​ത​യ്ക്ക് ആ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു​മു​മ്പാ​യി ഇ​സ്ര​യേ​ൽ സൈ​ന്യം ക​ർ​ശ​ന​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്ക് സ​മീ​പ​വു​മു​ള്ള സാ​ന്നി​ധ്യം സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചി​രു​ന്നു.

ഈ ​മു​ന്ന​റി​യി​പ്പി​ന് ശേ​ഷ​മാ​ണ് റെ​യി​ൽ​വേ ശൃം​ഖ​ല​ക​ളെ​യും പാ​ല​ങ്ങ​ളെ​യും ല​ക്ഷ്യ​മാ​ക്കി വ​ലി​യ തോ​തി​ലു​ള്ള മി​സൈ​ൽ പതിച്ചത്.

Related Posts