വിമാനത്താവള, ഇലക്ട്രോണിക് സിറ്റി നമ്മ മെട്രോ പാതകൾ ചേരുന്ന സിൽക്ക്‌ബോർഡ് ഇന്റർചേഞ്ച് സ്‌റ്റേ ഷനെ ബന്ധിപ്പിക്കാൻ ട്രാവലേറ്റർ സ്ഥാപിക്കാൻ ബിഎംആർസി നടപടികൾ ആരംഭിച്ചു. ട്രാവലേറ്റർ നിലവിൽ വന്നാൽ യാത്രക്കാർക്ക് ഇരു സ്‌റ്റേഷനുകളിലേക്കും വേഗത്തിൽ എത്തിപ്പെടാൻ സാധിക്കും.
250 മീറ്റർ നീളത്തിലും 2.5 മീറ്റർ വീതിയിലുമാണു ട്രാവലേറ്റർ നിർമ്മിക്കുക. സിൽക്ക് ബോർഡ് ബിഎംടിസി ബസ് സ്‌റ്റാൻഡ്, പാർക്കിങ് പ്ലാസ എന്നിവിടങ്ങളിലേക്ക് എത്താൻ സാധിക്കുന്ന തരത്തിലാണു ട്രാവലേറ്ററിൻ്റെ നിർമ്മാണം. നിലവിൽ മെട്രോ സ്‌റ്റേഷനുകളിൽ യാത്രക്കാർക്കായി എസ്‌കലേറ്ററും ലിഫ്റ്റുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Posts