കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും 96 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇന്ദിര ഗ്യാരണ്ടി സ്കീം നടപ്പിലാക്കുമെന്നും ഒരു കാര്യം പറഞ്ഞാൽ കോൺഗ്രസ് അത് ചെയ്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലും തെലങ്കാനയിലും പറഞ്ഞതൊക്കെ കോൺഗ്രസ് നടപ്പിലായിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.
തമിഴ്നാട്ടിലെയും കർണാടകയിലെയും മന്ത്രിമാരെ കേന്ദ്രം അപമാനിക്കുകയാണ്. എന്നാൽ കേരളത്തിൽ അത് നടക്കുന്നില്ല. ഇത് ബിജെപിയുമായുള്ള ഡീലിൻ്റെ ഭാഗമാണെന്നും ഉണ്ടെന്നും ശിവകുമാർ ആരോപിച്ചു.