തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കൊച്ചിയിൽ. രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന മന്ത്രി പെരുമ്പാവൂരിലേക്ക് പോകും. എൻഡിഎ സ്ഥാനാർഥി ജി.ബി. പാത്തിയാക്കലുമായി റോഡ് ഷോ നടത്തും. തുടർന്ന് പൊതു പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.

തുടർന്ന് തൃശൂരിലേക്ക് പോകുന്ന മന്ത്രി ഇന്നും നാളെയുമായി ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുക്കും.

Related Posts