തി​രു​വ​ന​ന്ത​പു​ര​ത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കുപറ്റി. താന്നിമൂട് സ്വദേശി ഷാജഹാനും മകൻ നിഹാനുമാണ് പരിക്കേറ്റത്. അടുക്കളയിൽ ഉപയോഗിക്കാതെ വച്ചിരുന്ന പുതിയ സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഉപയോഗിക്കുന്നതുൾപ്പെടെ 2 സിലിണ്ടറുകളാണ് അടുക്കളയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ അടുക്കളയും അതിനോട് ചേർന്നുള്ള കിടപ്പുമുറിയും പൂർണമായി തകർ‌ന്നു. ഷാജഹാനും ഭാര്യയും മകനുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്.

ഷാജഹാൻ മുറിയിൽ കിടക്കുകയായിരുന്നു. കട്ടിലിൽ നിന്ന് നിലത്തുവീണാണ് നിഹാന് പരിക്കേറ്റത്. 5 ശതമാനത്തോളം പൊള്ളലേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Posts