ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ഇൻഡിഗോ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില ഉയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായതെന്ന് ഇൻഡിഗോ കമ്പനി അറിയിച്ചു.പുതുക്കിയ ഇന്ധന സർചാർജ് നാളെ മുതൽ പ്രാബല്യത്തിൽ വരും. പ്രവാസികൾക്ക് കമ്പനിയുടെ ഈ തീരുമാനം വലിയ തിരിച്ചടിയാകും.
2000 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 950 രൂപയാണ് അധികമായി നൽകേണ്ടി വരിക. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് 900 രൂപ മുതൽ 10,000 രൂപ വരെയാണ് ഇന്ധന സർചാർജായി ഈടാക്കുക. ദൂരത്തിനനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെ അധികമായി നൽകേണ്ടി വരും. 500 കി.മീ വരെ 275 രൂപയും, 501 – 1,000 കി.മീ 400 രൂപയും 1001 – 1500 കി.മീ 600 രൂപയും, 1501 – 2000 കി.മീ 800 രൂപയും 2000 കി.മീറ്ററിന് മുകളിൽ 950 രൂപയും വർധിക്കും.