ബാംഗ്ലൂർ കേരള സമാജം അൾസൂർ സോൺ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം നടത്തി. ആഘോഷങ്ങൾ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.സുജ ഗോപകുമാർ, സന്ധ്യ മേനോൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ അനില ജിതേഷ് അധ്യക്ഷത വഹിച്ചു.
സോൺ ചെയർമാൻ ജയകുമാർ, കൺവീനർ ജയപ്രകാശ്, വനിത വിഭാഗം കൺവീനർ വിദ്യ രാജൻ, ഗീത ശശികുമാർ, വൈസ് ചെയർപേഴ്സൺമാരായ ശുഭ ദിനേശ്, പ്രീത ബാലകൃഷ്ണൻ, ജോയിൻറ് കൺവീനർമാരായ അശ്വതി സന്തോഷ്, രത്ന പ്രദീപ്, ഫിനാൻസ് കൺവീനർ സന്ധ്യ രാജേഷ്, ബിന്ദു ശശി, മഞ്ജു വിജയൻ എന്നിവർ സംബന്ധിച്ചു.
മോട്ടിവേഷൻ ക്ലാസും കലാപരിപാടികളും നടന്നു.