രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. 90,000 ടണ്ണിലധികം എൽപിജി ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്. ബിഡബ്ല്യു എൽമ, ബിഡബ്ല്യു ടൈർ എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകളാണ് ഹോർമുസ് കടന്നിരിക്കുന്നത്.
ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും ഇറാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു.