ഡീ​സ​ൽ, പെ​ട്രോ​ൾ വി​ല​വ​ർ​ധ​ന നേ​രി​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ക്സൈ​സ് തീ​രു​വ വെ​ട്ടി​ക്കു​റച്ചു. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം കാ​ര​ണം ഇ​ന്ധ​ന വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്പ​നി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ് ന​ട​പ​ടി. ഇ​ന്ധ​ന​ക്ക​മ്പ​നി​ക​ൾ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ക​യും മ​റ്റു​ചി​ല ക​മ്പ​നി​ക​ൾ വി​ല​വ​ർ​ധ​ന​വി​ന് ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ‌​ടു​ത്ത​ത്.

പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 13 ൽ ​നി​ന്ന് മൂ​ന്നു രൂ​പ​യാ​യും, ഡീ​സ​ൽ ലീ​റ്റ​റി​ന് പ​ത്തി​ൽ നി​ന്ന് പൂ​ജ്യ​മാ​യും തീ​രു​വ കു​റ​ച്ചു. എ​ന്നാ​ൽ ചി​ല്ല​റ വി​ൽ​പ​ന​യി​ല്‍ വി​ല കു​റ​യാ​ൻ സാ​ധ്യ​ത​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ന​യാ​ര ക​മ്പ​നി പെ​ട്രോ​ൾ ഡീ​സ​ൽ വി​ല കൂ​ട്ടി​യി​രു​ന്നു. പെ​ട്രോ​ളി​ന് 5.30 രൂ​പ​യും ഡീ​സ​ലി​ന് മൂ​ന്നു രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ഇ​ന്ധ​ന റീ​ട്ടെ​യി​ല​റാ​ണ് ന​യാ​ര. കൂടുതൽ സ്വ​കാ​ര്യ എ​ണ്ണ ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല കൂ​ട്ടി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് അ​ധി​ക എ​ക്സൈ​സ് തീ​രു​വ വെ​ട്ടി​ക്കു​റ​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി.

.

Related Posts