ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധിയിൽ 2 മാസത്തെ ഇളവ് അനുവദിച്ചു കാർണാടക സർക്കാർ. രക്ഷിതാക്കളുടെ പരാതികൾ പരിഗണിച്ചാണ് ഇളവ് അനുവദിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
6 വയസ്സ് പൂർത്തിയായവർക്കു മാത്രമേ നേരത്തെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. 6 വയസ്സ് പൂർത്തിയാകാൻ 60 ദിവസം കൂടി അവശേഷിക്കുന്നവർക്കും അപേക്ഷിക്കാമെന്നു മധു ബംഗാരപ്പ പറഞ്ഞു.