തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിൽ ഹൈസ്‌കൂൾ വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂ‌ളിലെ മൂന്ന് അധ്യാപകരാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തിൽ പ്രതികളെയെല്ലാം കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്സോ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.

ഒരു മാസമായി പീഡനത്തിന് ഇരയായ പെൺകുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ഈ വിവരം സ്കൂ‌ൾ പ്രിൻസിപ്പൽ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പ്രിൻസിപ്പലിൻ്റെ നിർദേശം അനുസരിച്ചാണ് കുട്ടിയുടെ അമ്മ പോലീസിലും ജില്ലാ ശിശു സംരക്ഷണ വകുപ്പിലും പരാതി നൽകിയത്.

Related Posts