യുഡിഎഫ് നേതാവ് ഇർഷാദ് ചക്കാലശേരി, കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ എംഎൽഎക്കെതിരെ നടത്തിയ അധിക്ഷേപ പ്രസ്താവന തള്ളി യുഡിഎഫ് സ്ഥാനാർഥി എം. ലിജു. വ്യക്തിപരമായ വിമർശനങ്ങൾ നടത്താനുള്ളതല്ല തെരഞ്ഞെടുപ്പ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയ ലിജു, ഇർഷാദ് ചക്കാലശേരിയുടെ പരാമർശത്തെ തള്ളിക്കളഞ്ഞു.
ഇർഷാദിന്റെ പരാമർശം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അത് തെറ്റായിപ്പോയെന്നും ലിജു കൂട്ടിച്ചേർത്തു. പരാമർശത്തെ ശക്തമായി അപലപിക്കുന്നുവെന്നു പറഞ്ഞ ലിജു, ഖേദം പ്രകടിപ്പിച്ചു.