രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമുണ്ടാകുമെന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് എണ്ണക്കമ്പനികൾ. രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്നും മതിയായ കരുതൽ ശേഖരമുണ്ടെന്നും ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം ഇന്ത്യൻ ഓയിൽ എന്നീ കമ്പനികൾ സംയുക്തമായി അറിയിച്ചു.

ഉപഭോക്താക്കൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും ഇന്ധന വിതരണ ശൃംഖല സാധാരണ നിലയിലാണെന്നും കമ്പനികൾ വ്യക്തമാക്കി. രാജ്യത്തു പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്കുകൾ സുരക്ഷിതമാണെന്നും എച്ച്പിസിഎൽ അറിയിച്ചു.

Related Posts