യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും. സരായാത് സീസൺ ആരംഭിച്ചതോടെയാണ് യുഎഇയിൽ മഴ കനക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മാർച്ച് പകുതി മുതൽ മേയ് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് വസന്തകാലത്തിൻ്റെ വരവറിയിച്ചുള്ള സരായാത്.
പെട്ടെന്നുണ്ടാകുന്ന ശക്തമായ കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവ ഈ സീസണിൽ പ്രതീക്ഷിക്കാം. വരും ദിവസങ്ങളിലും കാലാവസ്ഥ പ്രതികൂലമാകും. മാർച്ച് 27 വരെ ഈ സ്ഥിതി തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ദഫ്രയിൽ നിന്നാരംഭിച്ച മഴ ക്രമേണ അൽ ഐൻ, അബുദാബി, എന്നിവിടങ്ങളിലേയ്ക്ക് വ്യാപിച്ചിരിക്കുകയാണ്.