കേരളസമാജം ദൂരവാണിനഗർ പ്രവാസികള്‍ക്കായുളള ആരോഗ്യ ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ രണ്ടാംഘട്ട എൻറോൾമെന്റിനും പുതിയ സ്കീമായ നോര്‍ക്ക കെയര്‍ പ്ലസ്സ് എൻറോൾമെന്റിനും സമാജം അവസരമൊരുക്കുന്നു.
മാർച്ച് 28 ശനിയാഴ്ച വിജിനപുര ജൂബിലി സ്കൂളിൽ വൈകുന്നേരം 5 മുതൽ സ്കീമിനെ സംബന്ധിച്ച ബോധവൽക്കരണവും എൻ റോൾമെന്റ് സൗകര്യവും ഏർപ്പെടുത്തും. ആദ്യ ഘട്ടത്തിൽ ചേരാൻ കഴിയാതിരുന്നവർക്ക് വേണ്ടി 2026 ഏപ്രില്‍ 12 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം ഒരുക്കുന്നത്. ഈ കാലയളവില്‍ എൻറോൾ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രിൽ 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് പോളിസി കാലയളവ്.
നോര്‍ക്ക കെയര്‍ പ്ലസ്സില്‍ 18 മുതല്‍ 80 വയസ്സുവരെയുളളവര്‍ക്ക് എൻറോൾ ചെയ്യാനാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്.കെ ഐ.ഡിയോ ഉളള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് പദ്ധതിയില്‍ എന്റോള്‍ ചെയ്യാനാകുക.
കേരളത്തിലെ 688 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 20,000 ത്തോളം ആശുപത്രികള്‍ വഴി (ബാംഗ്ലൂരിലെ ഒട്ടുമിക്ക പ്രധാന ഹോസ്പിറ്റലുകളും ഇതിൽ പെടും) പ്രവാസി കേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ക്യാഷ്ലെസ്സ് സൗകര്യമില്ലാത്ത ആശുപത്രികളില്‍ ക്ലെയിം-റീഇംബര്സ്മെന്റും ലഭ്യമാണ്.
*
സമാജത്തിൻ്റെ യുവജന വിഭാഗം പ്രവർത്തകർ നോർക്കയുടെ ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് (Norka Roots ID Card) വേണ്ടി എൻറോൾ ചെയ്യാനും, നോർക്ക കെയർ, നോർക്ക കെയർ പ്ലസ് സമഗ്ര ആരോഗ്യ പരിരക്ഷ സ്കീമുകളിൽ അപേക്ഷ സമർപ്പിക്കാനും സാങ്കേതിക സൗകര്യം ഒരുക്കുന്നതായിരിക്കും.
യോഗത്തിൽ സമാജം അദ്ധ്യക്ഷൻ ശ്രീ. മുരളീധരൻ നായർ സ്കീമുകളെ സംബന്ധിച്ച വിശദ വിവരങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 90082 73313.