ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്വന്തമാക്കി. ആദിത്യ ബിര്‍ള ഗ്രൂപ്പ്, അമേരിക്കന്‍ സ്‌പോര്‍ട്‌സ് നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റ്‌സര്‍ എന്നിവരായിരിക്കും ടീമിൻ്റെ ഉടമകള്‍. ഡൈഗോ ഗ്രൂപ്പാണ് നിലവില്‍ ഐപിഎല്‍ ചാമ്പ്യന്മാരുടെ ഉടമകള്‍.

2026 ഐപിഎല്‍ സീസണിന് ശേഷമായിരിക്കും കൈമാറ്റം നടക്കുക. 18,600 കോടി രൂപയ്ക്കാണ് ഡീല്‍ നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലീഗിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയെന്ന റെക്കോഡും ആര്‍സിബിക്ക് സ്വന്തമാകും.

Related Posts