സർക്കാർ ജോലി വാഗ്ദാനം ചെയ്ത‌ നൂറിലേറെ ഉദ്യോഗാർഥികളിൽ നിന്ന് 5 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ബെംഗളൂരു സ്വദേശികളായ ജാസൻ ഡിസൂസ (39), ലാവിന(36) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്തു. ദമ്പതികൾക്കെതിരെ കൊപ്പാളിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിൽ ചെറു ബിസിനസുകൾ നടത്തി വന്ന ദമ്പതികൾ വിവിധ ആളുകളുമായി ബന്ധം സ്‌ഥാപിച്ച് കേന്ദ്ര, സംസ്‌ഥാന സർക്കാർ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. കമ്മിഷനായി 2-15 ലക്ഷം രൂപ യാണ് ആവശ്യപ്പെട്ടിരുന്നത്. ഉദ്യോഗാർഥികൾക്ക് വ്യാജ നിയമന ഉത്തരവും ഇവർ കൈമാറിയിരുന്നു.

Related Posts