ബാംഗ്ലൂർ നഗരത്തിലെ തിരക്കേറിയ അനിൽ കുംബ്ലെ സർക്കിളിൽ ആഡംബര കാറിൽ അഭ്യാസപ്രകടനം നടത്തിയ കാറുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ 3 മണിയോടെയാണു മറ്റു വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്ന വിധത്തിൽ അഭ്യാസ പ്രകടനം നടത്തിയത്. എം.ജി. റോഡിലെ അനിൽ കുംബ്ലെ സർക്കിളിൽ ലംബോർഗിനി ഡ്രൈവർ അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് കേസെടുത്തു.

Related Posts