എൻ.എസ്സ്.എസ്സ്. കർണ്ണാടക ആർ. ടി. നഗർ കരയോഗം സംഘടിപ്പിക്കുന്ന ‘വിഷുവർണ്ണങ്ങൾ-2026’ ഏപ്രിൽ 19 ന് ഞായറാഴ്ച ബാംഗ്ലൂർ വസന്തനഗറിലെ അംബേദ്കർ ഭവനിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും.
രാവിലെ 9.30 ന് കരയോഗാംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന പരിപാടിയിൽ മുൻ കേരളാ ഡി. ജി.പി. ഡോ.അലക്സാണ്ടർ ജേക്കബ്, ഐ.പി.എസ്സ്, പ്രശസ്ത ചലച്ചിത്ര താരം അഞ്ജു അരവിന്ദ്, കർണ്ണാടക മന്ത്രി ബൈരതി സുരേഷ്, പുലികേശിനഗർ എം.എൽ.എ. ശ്രീനിവാസ്, മുൻ എം.എൽ.എ. അഖണ്ഡ ശ്രീനിവാസ മൂർത്തി തുടങ്ങിയവർ വിശിഷ്ടാതിഥികളാവും.
കലാ, സംസ്കാരിക, സമുദായിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ മുഖ്യാതിഥികളാവും. രാവിലെ പ്രഭാത ഭക്ഷണവും ഉച്ചക്ക് ഒരു മണിയോടുകൂടി വിഭവ സമൃദ്ധമായ വിഷു സദ്യയും, ശേഷം അമ്മ മ്യൂസിക് ഈവന്റ്സ് കണ്ണൂരിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രശസ്ത ദൃശ്യമാധ്യമ കലാകാരന്മാർ അവതരിപ്പിക്കുന്ന ‘സംഗീത ഹാസ്യ സമന്വയം’ എന്ന മെഗാ ഷോയും ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കമ്മറ്റി കൺവീനർ ആർ.വിജയൻ നായർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 98450 21537