കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തത് നീതികേടാണെന്ന് ശശി തരൂർ എംപി പറഞ്ഞു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒമ്പത് മണ്ഡലങ്ങളിൽ മാത്രമാണ് വനിതകളെ പരിഗണിച്ചിട്ടുള്ളത്.
തനിക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന അഭിപ്രായമുള്ള ആളാണ് താനെന്നും കൂട്ടിച്ചേർത്തു. തീരുമാനങ്ങൾ എടുത്തവർ എല്ലാ ഘടകങ്ങളും പരിഗണിച്ചിട്ടുണ്ടാകാം. എങ്കിലും വനിതാ ബില്ലിനെ ശക്തമായി പിന്തുണച്ച ഒരാളെന്ന നിലയിൽ, കൂടുതൽ വനിതകൾ പട്ടികയിൽ ഇടംപിടിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.