കേരളാ സമാജം ഈസ്റ്റ് സോൺ വനിതാ വിഭാഗം വനിതാ ദിനം ആഘോഷിച്ചു.
താനിസാന്ദ്രയിലുള്ള ആകാശപറവകൾ ആശ്രമത്തിൽ അവിടുത്തെ അന്തേവാസികളോടൊപ്പം രാവിലെ മുതൽ നാലുമണിവരെ കേക്ക് മുറിച്ചും കലാപരിപാടികൾ നടത്തിയും ഭക്ഷണം കഴിച്ചും ആഘോഷിച്ചു.
ആഘോഷങ്ങൾ കേരളാസമാജം പ്രസിഡണ്ട് ഹനീഫ് ഉദ്ഘാടനം ചെയ്തു.
വനിതാ വിഭാഗം ചെയർപേർസൺ അനു അനിൽ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, സോൺ ചെയർമാൻ സജിപുലിക്കോട്ടിൽ, കൺവീനർ രാജീവൻ, വനിതാ വിഭാഗം കൺവീനർ ഡോണ സലി, ഹരികുമാർ, ഷിബു, ലൈലരാമചന്ദ്രൻ, രമ്യാഹരികുമാർ, രതീഷ് നമ്പ്യാർ, ഷാജു പീകെ, വിനോദ്, സലികുമാർ, രജീഷ്, സുനിൽ, സോമരാജ്, പീ കെ രഘു, എന്നിവർ സംബന്ധിച്ചു.
ആകാശപറവകൾ ഡയറക്ടർ സിസ്റ്റർ എലീഷാമ്മ, മരിയ എന്നിവരെ ആദരിച്ചു. ഗീതാരാജീവൻ, ലേഖാവിനോദ്, ലേഖാജയകുമാർ, സുജ മധു, ബെറ്റി നീൽ, ദിവ്യ രജീഷ്, നാൻസി സജി, റിനി, പ്രകാശ്, ഷിബു ബാബു, സുനിൽ ബാലകൃഷ്ണൻ, മധു, ജയകുമാർ എന്നിവർ നേതൃത്വം നൽകി.