ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ നാ​ല് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി വെ​ടി​വ​ച്ചു കൊ​ല​പ്പെ‌​ടു​ത്തി. സം​ഭ​വ​ത്തി​ൽ ഗൗ​ര​വ് പ്ര​ജാ​പ​തി (24) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മി​ഠാ​യി വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഗൗ​ര​വ് കു​ട്ടി​യെ കൊ​ണ്ടു​പോവുകയും ന​ന്ദ​ഗ്രാ​മി​ലെ ഒ​രു വ​യ​ലി​ൽ വ​ച്ച് കു​ട്ടി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി​യെ നാ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​ട്ടി​യെ മി​ഠാ​യി വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഗൗ​ര​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു.

Related Posts