ചെറിയ പെരുന്നാൾ, ഉഗാദി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നും നാളെയും സ്പെഷൽ ബസ് സർവീസുകളുമായി കേരള, കർണാടക ആർടിസികൾ. ആദ്യം പ്രഖ്യാപിച്ച 15 സ്പെഷൽ സർവീസുകളിലെ ടിക്കറ്റുകൾ ഇന്നത്തെ തീർന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ള സ്പെഷൽ സർവീസുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്. വിവിധ ഡിപ്പോകളിൽ നിന്നു ബസുകൾ ലഭിക്കുന്നതിനനുസരിച്ചു കൂടുതൽ സർവീസുകളിലേക്കുള്ള ബുക്കിങ് ഇന്നു രാവിലെ ആരംഭിക്കുമെന്നു കേരള ആർടിസി അറിയിച്ചിട്ടുണ്ട്.

കർണാടക ആർടിസി കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കു കൂടുതൽ സ്പെഷൽ ബസുകൾ അനുവദിച്ചിട്ടുണ്ട്.

Related Posts