മാനവികതയുടെയും ഉൾക്കൊള്ളലിൻ്റെയും വലിയ സന്ദേശം ഉയർത്തിപ്പിടിച്ച് ഓൾ ഇന്ത്യ കെ.എം.സി.സി. കെ.ആർ. പുരം ഏരിയ കമ്മിറ്റിയുടെ ഇഫ്താർ സംഗമം നടന്നു. കെ.ആർ. പുരം സാത്താർ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും സംഘടന പ്രതിനിധികളും പങ്കെടുത്തു. എ.ഐ.കെ.എം.സി.സി. ബംഗളൂരു പ്രസിഡണ്ട് ഉസ്മാൻ ടി. സംഗമത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പരേതനായ അബൂബക്കർ സിദ്ദീഖിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അനുസ്മരണ പ്രഭാഷണവും നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹനീഫ് കെ.ആർ.പുരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ നീലാസാന്ദ്ര (ട്രഷറർ), റഹീം ചാവശ്ശേരി, ടിസി മുനീർ (സെക്രട്ടറി), സലീം കെആർ പുര(ഏരിയ ജ.സെക്രട്ടറി), ഫൈസൽ(ട്രഷറർ), റെജികുമാർ(ബംഗളൂരു കേരള സമാജം ജനറൽ സെക്രട്ടറി), ഷിബു(കേരള സമാജം കെ.ആർ. പുരം സോൺ ചെയർമാൻ), അനസ് (സത്താർ ഹോട്ടൽ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഏരിയ പ്രസിഡണ്ട്‌ ഷമീർ വി.പി.കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് നന്ദി രേഖപ്പെടുത്തി. വിവിധ മേഖലകളിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു.

Related Posts