ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കി നാറ്റോ സഖ്യകക്ഷികൾ. ഹോർമൂസ് വിഷയത്തിൽ ഒരുമിച്ച് നിൽക്കണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോ അംഗരാജ്യങ്ങൾ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നത്. ഇത് ട്രംപിന് കനത്ത തിരിച്ചടിയായി. നാറ്റോ അംഗരാജ്യങ്ങളെ ഇറാനെതിരായ പോരാട്ടത്തിൽ ഉൾപ്പെടുത്താനിരുന്ന ട്രംപിൻ്റെ നീക്കം.

യുദ്ധത്തിൽ ഭാഗമാകില്ലെന്ന് യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വ്യക്തമാക്കി. കെയ്ർ സ്റ്റാർമറിൻ്റെ നിലപാടിൽ ട്രംപ് വിയോജിപ്പ് രേഖപ്പെടുത്തി. ഹോര്‍മുസിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ജര്‍മനിയും ഇറ്റലിയും ഗ്രീസും അറിയിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നം ഒത്തുതീർപ്പാക്കണമെന്ന് ഇറ്റലി അറിയിച്ചു.

Related Posts