എൽ.പി.ജി ക്ഷാമത്തിനിടെ ബെംഗളൂരുവിലെ ‘തിയോ കഫേ’ (Theo Cafe) ഉപഭോക്താവിൽ നിന്ന് “ഗ്യാസ് ക്രൈസിസ് ചാർജ്’ ഈടാക്കിയത് ചർച്ചയാകുന്നു. ബെംഗളൂരുവിലെ കഫേ നൽകിയ ബില്ലാണ് ഇപ്പോൾ ചർച്ചക്ക് കാരണമായിരിക്കുന്നത്.

നാരങ്ങാവെള്ളം ഉണ്ടാക്കാൻ ഗ്യാസ് ആവശ്യമില്ലെന്നിരിക്കെ ഇങ്ങനെ തുക ഈടാക്കിയത് യുക്തിരഹിതമാണെന്നാണ് പ്രധാന വിമർശനം. രണ്ട് ഗ്ലാസ് നാരങ്ങാവെള്ളം ഓർഡർ ചെയ്‌ത ഉപഭോക്താവിനാണ് കഫേ അഞ്ച് ശതമാനം അധിക തുക ‘ഗ്യാസ് ചാർജ് ഇനത്തിൽ ഈടാക്കിയത്. 17.01 രൂപയാണ് ഗ്യാസ് ചാർജ് ഇനത്തിൽ അധികമായി ഈടാക്കിയത്.
നാരങ്ങാവെള്ളത്തിൽ ഗ്യാസ് നിറക്കുന്നുണ്ടോ?’, ‘നാരങ്ങ ചൂടാക്കിയാണോ നിങ്ങൾ വെള്ളം ഉണ്ടാക്കുന്നത്?’ എന്നും ആളുകൾ പരിഹാസരൂപേണ ചോദിക്കുന്നു,.

Related Posts