സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ ഒന്നാം വാർഷികവും കുടുംബസംഗമവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, ഉച്ചഭക്ഷണം, ആദരിക്കൽ ചടങ്ങ് എന്നിവ ഉണ്ടായിരുന്നു.
സുവർണ കർണാടക കേരള സമാജം സ്റ്റേറ്റ് പ്രസിഡണ്ട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത കുടുംബ സംഗമം, സെക്രട്ടറി കെ പി ശശിധരൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ്, സോൺ ചെയർപേഴ്സൺ സുഭദ്രാദേവി, സോൺ കൺവീനർ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.