നടനും ടിവികെ അധ്യക്ഷനുമായ വിജയ് വീണ്ടും കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജരായി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് വിജയ്യെ ചോദ്യം ചെയ്യുന്നത്.
ജനുവരി 12,19 തീയതികളിൽ മുൻപ് താരം ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.