കേ​ര​ളം അ​ട​ക്ക​മു​ള്ള അഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​യ​തി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ൽ​പ​സ​മ​യ​ത്തി​ന​കം യോ​ഗം ചേ​രും. വി​ഗ്യാ​ൻ ഭ​വ​നി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ക്കു​ക. വൈ​കു​ന്നേ​രം നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം നടക്കും.

കേ​ര​ള​ത്തി​ൽ ഒ​റ്റ ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക എ​ന്നാ​ണ് റിപ്പോർട്ട്. കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. എ​പ്രി​ൽ ര​ണ്ടാം വാ​രം ക​ഴി​ഞ്ഞാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഉണ്ടാവുക എ​ന്നാ​ണ് സൂചന.

Related Posts