കരിഞ്ചന്തവഴി വാണിജ്യാവശ്യത്തിനായെത്തിച്ച 316 ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു. കർണാടക ഭക്ഷ്യസിവൽ സപ്ലൈസ് വകുപ്പാണ് സിലിൻഡറുകൾ പിടിച്ചെടുത്തത്.. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് ഇത്രയും സിലിൻഡറുകൾ പി ടികൂടിയത്. ഭക്ഷ്യസിവൽ
സപ്ലൈസ് വകുപ്പ് മന്ത്രി കെ .എച്ച്.മുനിയപ്പ നൽകിയ നിർദേശത്തെത്തുടർന്നായിരുന്നു പരിശോധന. അവശ്യ സാധന നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ചിക്കജാലയിൽ നിന്ന് 209, പീനിയയിൽനിന്ന് 45, ദാവണഗെരെയിൽ നിന്ന് 46, യാദ്ഗിറിൽനിന്ന് 13, ഷിമോഗയിൽനിന്ന് മൂന്ന് എന്നിവിടങ്ങളിൽ നിന്നാണ് സിലിൻഡറുകൾ പിടികൂടിയത്.