മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​തി​പ​ക്ഷ എം.​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ നോ​ട്ടീ​സ് നൽകി. ‘ഇ​ന്ത്യ’ സ​ഖ്യ​ത്തി​ലെ ലോ​ക്സ​ഭ​യി​ലെ 130 എം​പി​മാ​രും രാ​ജ്യ​സ​ഭ​യി​ലെ 63 എം​പി​മാ​രും ചേർന്നാണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ​ നോ​ട്ടീ​സ് നൽകിയത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മു​ൻ​കൈ​യെ​ടു​ത്ത ഈ ​നീ​ക്ക​ത്തി​ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രു​ന്ന് വി​വേ​ച​ന​പ​ര​മാ​യും ഏ​ക​പ​ക്ഷീ​യ​മാ​യും പെ​രു​മാ​റി, തെ​ര​ഞ്ഞെ​ടു​പ്പ് ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി, വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ൾ.

Related Posts