തിരുച്ചിറപ്പള്ളിയിൽ 4 തീവണ്ടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. തിരുനെൽവേലി-മംഗളൂരു ജങ്ഷൻ എക്സ്പ്രസ്, രാമേശ്വരം-മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നിവയുൾപ്പെടെ 4 ട്രെയിനുകൾ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. രാമേശ്വരം പ്രതിവാര എക്സ്പ്രസ് (16622) ശനിയാഴ്ചകളിലും രാമേശ്വരം-മംഗളൂരു എക്സ്പ്രസ് (16621) ഞായറാഴ്ചകളിലും ആയിരിക്കും സർവീസ് നടത്തുക. മംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാത്രി 7.30-ന് തിരിക്കുന്ന തീവണ്ടി പിറ്റേ ദിവസം രാവിലെ 10.50-ന് രാമേശ്വരത്തെത്തും.
ഞായറാഴ്ചകളിൽ വൈകീട്ട് 3.30-ന് രാമേശ്വരത്തുനിന്ന് തിരിക്കുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 6.55-ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിലെത്തും. രാമനാഥപുരം, പരമകുടി, മാനമധുര, മധുര, ദിണ്ടിക്കൽ, ഒട്ടൻഛത്രം, പളനി, ഉദുമൽപേട്ട, പൊള്ളാച്ചി, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ആണ് സ്റ്റോപ്പ് ഉണ്ടാവുക. നാല് ത്രീ ടിയർ കോച്ചുകൾ, രണ്ട് എ.സി. ടു ടിയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും.