മണിപ്പുരിൽ വീണ്ടും സംഘർഷം. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഭവം. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കുക്കി വിഭാഗക്കാർ 20 നാഗാ യുവാക്കളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയെന്ന ആരോപണമാണ് സംഘർഷത്തിന് കാരണമായത്. പ്രാദേശിക നാഗാ സംഘടനകളാണ് തങ്ങളുടെ യുവാക്കളെ കുക്കി വിഭാഗം പിടികൂടി ബന്ദികളാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പിടികൂടിയ നാഗാ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു.

Related Posts