കേരള സമാജം(രജി.)കർണാടക നോർത്ത് ഡിവിഷൻ സംഘടിപ്പിച്ച വനിതാദിനാഘോഷം പ്രശസ്‌ത സിനിമാ നടി മൈദിലി റോയിയും ഗുഡ് ഷെപ്പേഡ് ഇൻസ്റ്റിട്യൂഷൻ ഉടമയും പ്രിൻസിപ്പളുമായ ഡോക്ടർ ഹെലൻ ടോംമും കൂടി ഉദ്ഘാടനം ചെയ്തു.

വനിതാവിഭാഗം ചെയർപേഴ്സൺ പ്രീതാ ശിവൻ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ നിഷ വാരിയർ, ബാപ്പിസ്റ്റ് ഹോസ്പിറ്റൽ ഓൺകോളജിസ്റ്റ് ഡോക്ടർ സരോ ജേക്കബ് എന്നിവർ പങ്കെടുത്തു. കേരള സമാജം കർണാടക പ്രസിഡണ്ട് എസ് കെ പിള്ള, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണകുറുപ്പ്, സെക്രട്ടറി ശ്രീകുമാർ, ട്രഷറർ യു ഡി നായർ, അസിസ്റ്റന്റ് സെക്രട്ടറി മാരായ ശ്യാംകുമാർ, രാംലാൽ, വി എസ് ജോഷി, മഞ്ജുനാഥ്, രാജേഷ് വർമ്മ, വനിതാവിഭാഗം വൈസ് ചെയർപേഴ്സൺമാരായ സജിതാ വിശ്വനാഥ്, മിനി രാജേഷ്, ഇന്ദു സുനിൽ, കൺവീനർ ബീനാ നായർ, ജോയിന്റ് കൺവീനർമാരായ ജ്യോതി ഹരീഷ്, സൗമ്യാ പ്രസാദ്, സെബി ചെറിയാൻ, സമീറാ ഷാജി, ദീപ പി എസ് , ബാംഗ്ലൂർ ഈസ്റ്റ്‌ ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ്, കൺവീനർ ഷാജി, ഫിനാൻസ് കൺവീനർ ജിജു സക്കറിയ, മാവള്ളിപുര യൂണിറ്റ് കൺവീനർ അനിൽ കുമാർ, ജോയിന്റ് കൺവീനർമാരായ ജയചന്ദ്രൻ, വിജയ് എന്നിവർ പങ്കെടുത്തു.

വനിതാ വിഭാഗം നടത്തിയ കലാപരിപാടികൾ, ബാംഗ്ലൂർ ജയചന്ദ്രൻ നയിച്ച ഗാനമേള, ഫാഷൻ ഷോ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.

Related Posts