ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ മാസം 9 ന് ആരംഭിക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകളാണ് മാറ്റിവച്ചത്. മാർച്ച് 9 മുതൽ 11 വരെ നടത്താനിരുന്ന സിബിഎസ്ഇ 12ാം ക്ലാസിന്റെ പരീക്ഷകളാണ് സംഘർഷ സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചത്.
ഇതേ തുടർന്ന് 12ന് യോഗം ചേർന്ന് തുടർ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കും. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഗൾഫ് മേഖലയിലെ പത്താം ക്ലാസ് പരീക്ഷകൾ നേരത്തേ മാറ്റിവച്ചിരുന്നു.