ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ നിലപാടറിയിച്ച് യുഎസ്. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ആഗോള ഊർജ്ജ വിപണിയിലുണ്ടായേക്കാവുന്ന അസ്ഥിരത ഒഴിവാക്കാനായി ഇന്ത്യയ്ക്ക് 30 ദിവസത്തേക്ക് ഉപരോധത്തിൽ ഇളവ് അനുവദിച്ചതായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് പ്രഖ്യാപിച്ചു.
ഇതോടെ കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താൽക്കാലികമായി അനുവാദം ലഭിക്കും. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേൽ കഴിഞ്ഞ നവംബറിൽ ട്രംപ് സർക്കാർ ഉപരോധം ഏർപ്പെടുത്തിയിരുന്നു.