വയനാട് ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഭവനപദ്ധതിയുടെ ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ചു കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ ഇറക്കിയ ചന്ദ്രിക സപ്ലിമെന്റ് പ്രകാശനം ചെയ്തു.
മഹാദുരന്തത്തെ അതിജീവിക്കുന്ന ” വയനാടിനൊപ്പം ” മാനസികമായും ശാരീരികമായും ചേർന്നു നിൽക്കുക എന്ന വികാര വിചാരമാണ് ഈ ചടങ്ങ് നൽകുന്ന സന്ദേശം എന്നും കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ഭാരവാഹികൾ പറഞ്ഞു.
എം എം എ ബാംഗ്ലൂർ ജനറൽ സെക്രട്ടറി ടി സി സിറാജ് , സെക്രട്ടറി മെട്രോ കാദർ, ചന്ദ്രിക ബാംഗ്ലൂർ പ്രതിനിധി ശംസുദ്ധീൻ കൂടാളി, വൈകിംഗ് മൂസ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.