യുഎസിലെ ഫിലാഡൽഫിയയിൽ വിമാനം അപകടത്തിൽപ്പെട്ടു. വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിംഗ് സെൻ്ററിനു സമീപമാണ് അപകടമുണ്ടായത്.ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്നു മിസോറിയിലെ സ്പ്രിംഗ്‌ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ് 55 ചെറുവിമാനമാണ് തകർന്നുവീണത്.

റൂസ്‌വെൽറ്റ് മാളിനോട് ചേർന്നുള്ള കെട്ടിടങ്ങൾക്ക് മുകളിലേക്കാണ് വിമാനം വീണത്. സമീപത്തുണ്ടായ വീടുകളും വാഹനങ്ങളും കത്തി നശിച്ചു. ആളപായത്തെപ്പറ്റി വിവരങ്ങൾ പുറത്തുവന്നിട്ടില്ല.വെള്ളിയാഴ്ച്ച വൈകിട്ട് 6 നാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചിട്ടുണ്ട്.

Related Posts