ഗാർഹിക പീഡനത്തെ തുടർന്ന് ബംഗുളൂരുവിൽ യുവതി ജീവനൊടുക്കി. പുനീത് കുമാറിന്റെ ഭാര്യ സുഷമ (35) യാണ് മരിച്ചത്. ഭർതൃ മാതാവ് കൽപന സുഷമയുമായി ചെറിയ കാര്യങ്ങളിൽ പോലും തർക്കമുണ്ടായിരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി ചൊവ്വാഴ്ച ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി. ഭക്ഷണം സുഷമ ഉണ്ടാക്കേണ്ടന്ന നിലപാട് കൽപന എടുത്തു. ഇതോടെ മുറിയിൽ കയറിയ സുഷമയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്ത്രീധന പീഡനം ആരോപിച്ച് സുഷമയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനീതിനെ പോലീസ് അറസ്റ്റ് ചെയ്തു. കൽപന ഒളിവിലാണ്. ഒളിവിൽ കഴിയുന്ന കൽപനയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സുഷമയുടെയും ഐടി കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന പുനീതിന്റെയും വിവഹം 5 വർഷം മുൻപായിരുന്നു. ഇവർക്കും നാല് വയസുള്ള ഒരു മകനുണ്ട്.