മെെസൂര്‍ – ഹുന്‍സൂര്‍ മെയിന്‍ റോഡിനരികില്‍ ഹിങ്കലിലെ യശസ്വിനി കല്ല്യാണ മണ്ഡപത്തിന് സമീപത്തുള്ള ശ്രീ മുത്തപ്പന് മടപ്പുരയിലെ 20ാം വാര്‍ഷിക തിരുവപ്പന മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷിക ആഘോഷവവും ഫെബ്രുവരി 27, 28, മാര്‍ച്ച് 1, എന്നീ 3 ദിവസങ്ങളിലായി നടത്തുന്നു. ആദ്യ ദിവസമായ ഇന്ന് വെെകീട്ട് 5മണിക്ക് ഘോഷയാത്രയും തുടര്‍ന്ന് പുതുതായി പണി കഴിപ്പിച്ച നടപ്പന്തലിന്റെ ഉദ്ഘാടനവും പ്രതിഷ്ഠാ വാര്‍ഷിക പൂജയും നടക്കുന്നതാണ്. 7മണിയോടെ കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
രണ്ടാം ദിവസം ശനിയാഴ്ച കാലത്ത് 6മണിക്ക് ഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും ഉച്ചക്ക് 2മണിക്ക് മലയിറക്കല്‍ കര്‍മ്മവും മുത്തപ്പന് ,ഭഗവതി വെള്ളാട്ടങ്ങളും ഉണ്ടായിരിക്കും.
മൂന്നാം ദിവസം ഞായറാഴ്ച കാലത്ത് 10മണിക്ക് തിരുവപ്പനയും 11.30ന് ഭഗവതി തിറയും 12.30മുതല്‍ 2.30വരെ മഹാ അന്നദാനവും ഉണ്ടായിരിക്കുമെന്ന് ആഘോഷകമ്മറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9448101496, 9448143430, 9845471355.