വനിതകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യമായി ഓട്ടോറിക്ഷാ ഡ്രൈവിങ് പരിശീലനം നൽകുന്ന പദ്ധതി ഗതാഗതമന്ത്രി രാമലിംഗ റെഡ്‌ഡി ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി, ഐടി കൺസൽറ്റിങ് കമ്പനിയായ സി ജിഐ എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ഓട്ടോ ഡ്രൈവിംഗ് പരിശീലനം നൽകാനുള്ള സംരംഭത്തെ പ്രശംസനീയമാണെന്ന് കർണാടക മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഓട്ടോ ഡ്രൈവർമാർക്കായി ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്നും ഓട്ടോറിക്ഷകൾ നഗരത്തിലെ ഗതാഗത സംവിധാനത്തിലെ നട്ടെല്ലാണെന്നും ഗതാഗതമന്ത്രി പറഞ്ഞു,

സ്ത്രീകളെയും ട്രാൻസ്‌ജെൻഡർ വ്യക്തികളെയും സാമ്പത്തികമായി ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ സംസ്ഥാന ഗതാഗത മന്ത്രി അഭിനന്ദിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Related Posts