ബന്ദിപ്പൂർ, നാഗർ ഹോളെ വന്യജീവി സങ്കേതങ്ങൾക്കുള്ളിലെ സഫാരി പുനരാരംഭിച്ചതിൽ പ്രതിഷേധിച്ചു മൈസൂരുവിൽ കർഷകർ അനിശ്ചിത കാല സമരം ആരംഭിച്ചു. കഴിഞ്ഞ നവംബർ 7നു സഫാരിക്കും ട്രക്കിങ്ങിനും സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം 4 കർഷകരെ കടുവ കടിച്ചു കൊന്നതിനു പി ന്നാലെയായിരുന്നു ഇത്. നിരോധനം കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളോടെ സഫാരി പുനരാരംഭിക്കുകയായിരുന്നു. ഇതു വീണ്ടും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണു കർഷകർ സമര ത്തിലുള്ളത്.
സഫാരി നിർത്തലാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും വനാതിർത്തികളിൽ താമസിക്കുന്ന കർഷകരുടെ ജീവൻ അപകടത്തിലാണെന്നും സംസ്ഥാനത്തെ കർഷക സംഘടനകളുടെ ഫെഡറേഷൻ പ്രസിഡണ്ട് കുറുബാര ശാന്തകുമാർ ആവശ്യപ്പെട്ടു.