നമ്മ മെട്രോ യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) എട്ടാമത്തെ ട്രെയിൻ ഇന്നു സർവീസ് ആരംഭിക്കും. തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകളുടെ ഇടവേള സമയം 9 മിനിറ്റായും മറ്റു സമയങ്ങളിൽ 14 മിനിറ്റായും കുറയുമെന്നു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു. നിലവിലെ ഇടവേള സമയം യഥാക്രമം 10 മിനിറ്റും 18 മിനിറ്റും ആണ്.

മാർച്ച് ഒന്നിനു മെട്രോ സർവീസ് പുലർച്ചെ 5ന് ആരംഭിക്കും.
സംസ്‌ഥാനതല പൊലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥമാണിത്. യെലോ ലൈനിലെ ആർവി റോഡ്, ബൊമ്മസ ന്ദ്ര, പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡ്, ചല്ലഘട്ട, ഗ്രീൻ ലൈനിലെ മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നെല്ലാം 5ന് സർവീസ് ആരംഭിക്കുമെന്നു ബിഎംആർസി അറിയിച്ചു.

Related Posts