ബാംഗളൂരിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചിക്പേട്ടിൽ വൻ തീ പിടിത്തത്തെ തുടർന്നു 32 കടകൾ കത്തിനശിച്ചു. തീപിടിത്തം ഉണ്ടായ ഉടനെതന്നെ കെട്ടിടങ്ങളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചതിനാൽ ദുരന്തം ഒഴിവായി. 4 അഗ്നിശമന യൂണിറ്റുകളെത്തി 6 മണിക്കുറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാൻ സാധിച്ചത്. പ്രദേശ ത്ത് ഇടുങ്ങിയ വഴികളായതിനാൽ രക്ഷാപ്രവർത്തനം വൈകി. ഷോർട് സർക്കീറ്റാണു കാരണമെന്നാണു നിഗമനം. ഇന്നലെ ആയിരുന്നു തീപിടിത്തം.

കുമ്പാർപേട്ടിൽ പ്ലാസ്‌റ്റിക് പൈപ്പുകളും മറ്റും സൂക്ഷിച്ച ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ആദ്യം തീ പടർന്നത്. തുടർന്നു സമീപത്തെ കടകളിലേക്കും തീ പടരുകയായിരുന്നു.

Related Posts