അധികാരമാറ്റം സംബന്ധിച്ചുള്ള തർക്കം തുടരുന്നതിനിടെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ചർച്ച നടത്തി. ആദ്യം രണ്ടുപേരെയും ഒരുമിച്ചിരുത്തി ചർച്ച നടത്തിയ ശേഷം, സുർജേവാല ശിവകുമാറുമായി പ്രത്യേകമായും ചർച്ച നടത്തി. ബെംഗളൂരുവിലെ ജക്കൂരിലാണ് ഇരുവരുമായി ചർച്ച നടത്തിയത്.
അടുത്തദിവസം ശിവകുമാർ കൂടുതൽ ചർച്ചകൾക്കായി ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. കേരള, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടു പ്പിനുശേഷം കർണാടകത്തിൽ അധികാരമാറ്റമുണ്ടാകുമെന്നാണ് സൂചന.